Tuesday 10 May 2016

പിറന്നാളാഘോഷം ഇഷ്ടപെടാത്ത പാവം പളളിക്കര
------------------------------------
സോഷ്യൽനെറ്റ് വർക്ക് മീഡിയകളിലൂടെയും നേരിട്ടും പിറന്നാൾ ആശംസകൾ അറിയിച്ച എൻറെ എല്ലാ പ്രിയപ്പെട്ട കൂട്ടുകാർക്കും ആദ്യമേതന്നെ നന്ദി അറിയിക്കട്ടെ..
ഒരു ചെറുലേഖ അനിവാര്യമാണെന്നു തോന്നി.
ഓർമവെച്ച നാളിതുവരെ ജന്മദിനം ആഘോഷിക്കാൻ ഇഷ്ടപെടാത്ത ഒരു വ്യക്തിയാണ് ഞാൻ.ഈ സുന്ദരജീവിതം ഘട്ടം ഘട്ടമായി മുന്നോട്ട് പോകുമ്പോൾ മരണം ഓർമപ്പെടുത്തുന്ന ഒരു ദിനമായേ എനിക്കതിനെ കാണാൻ കഴിയൂ.
ഓരോ ജന്മദിനം വരുമ്പോഴും എൻറെ മനസ്സിൽ വേദനയാണ്.ഈ സുന്ദരലോകത്തിലെ എൻറെ സുന്ദരജീവിതം പ്രായമാവുകയാണല്ലോ എന്ന ഓർമപെടുത്തൽ എന്നെ വല്ലാതെ അലട്ടുന്നു."മരണം എന്നെ ഓർമപെടുത്തുന്ന ദിനമാണ് എനിക്ക് ജന്മദിനം"
എനിക്ക് ജന്മദിനാശംസകൾ നേർന്ന എൻറെ എല്ലാ കൂട്ടുകാർക്കും ഹൃദയം നിറഞ്ഞ നന്ദി ഒരിക്കൽ കൂടി നേർന്നുകൊണ്ട്.........
                          -സ്നേഹപൂർവ്വംപളളിക്കര

Saturday 30 April 2016

പ്രിയപെട്ട സുഹൃത്തുക്കളെ ....
നമ്മൾ ഇന്ന് നേരിടുന്ന ചുട്ടുപൊളളുന്ന താപനില അതിജീവിക്കാൻ പറ്റുന്നില്ല എങ്കിൽ ഉത്തരവാദി നാംതന്നെയാണ്.പഞ്ചഭൂധങ്ങളെ നിത്യേന മലിനമാക്കി കൊണ്ടിരിക്കുന്നതിൻറെ പരിമിത ഫലം തന്നെയാണ്. ഇന്നേക്ക് പ്രകൃതിസമ്പത്ത് കരുതിവച്ച നമ്മുടെ പൂർവികർ. പക്ഷേ നാളേക്ക് കരുതലുകൾ ഇല്ലാതെ പ്രകൃതിയെ ചൂഷണം ചെയ്യുന്നതും നമ്മളല്ലേ.?.
കവികൾക്ക് പാടാനും കഥകൾപറയാനും പാടവരമ്പുകളും നന്ദികളും പുഴകളും എല്ലാം ഇന്ന് മലിനപെടുത്തിയതും നമ്മൾ. ആധുനികലോകം കെട്ടിപൊക്കുമ്പോൾ നഷ്ടമായത് പ്രകൃതി സമ്പത്ത്..
"ഒരു തൈ നടുമ്പോൾ ഒരു വനം നടുന്നു".
മണ്ണ് മലിനപെടുത്തിയതും പ്ലാസ്റ്റിക് ഉൽപന്നങ്ങൾ മണ്ണിൽ ലയിപ്പിച്ച് ഫലഭൂഷ്ടി ഇല്ലാതാക്കില്ലേ?. യന്ത്രങ്ങൾ കരയുമ്പോൾ പുറത്ത് വിടുന്ന പുകശ്വസിച്ച് വായുവിനേയും നമ്മൾ കൊല്ലുന്നു. ഓസോൺപാളിയിൽ പ്രതിദിനം സുഷിരങ്ങൾ ഉണ്ടാകുന്നു.മരങ്ങളും കാടുകളും വെട്ടി നശിപ്പിച്ച് നമ്മൾ നടത്തുന്ന വികസനഫലമല്ലേ ഈ അസഹനീയമായ ചൂട്....
പ്രകൃതിയെ സംരക്ഷിക്കുക....
നാളേക്ക് കരുതുക...
                                                  -പളളിക്കര